വായുമലിനീകരണത്തിലെ നേരിയ പുരോഗതി ആശ്വാസം നൽകില്ലെന്ന് പഠനം

വായുമലിനീകരണത്തിലെ നേരിയ പുരോഗതി ആശ്വാസം നൽകില്ലെന്ന് പഠനം

  • ശൈത്യകാല മഴയുടെ അഭാവവും തലസ്ഥാനത്തെ വായുവിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണത്തിൽ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് മോശം തലത്തിൽ തന്നെ തുടരുമെന്ന് ക്ലൈമറ്റ് ട്രെൻഡ്സിന്റെ പഠനം.മലിനീകരണത്തിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും കാലാവസ്ഥാ വൃതിയാനം പോലുള്ളവ വായുവിന്റെ ഗുണനിലവാരത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ക്ലൈമറ്റ് ട്രെൻഡ്സ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി.

കാറ്റിൻ്റെ വേഗതയും കിഴക്കൻ കാറ്റിന്റെ ദിശയും ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ ഡൽഹിയിലെ വായുമലീനീകരണത്തെ കുറക്കാൻ സഹായിച്ചെങ്കിലും എയർ ക്വാളിറ്റി ഇൻഡക്സിൽ(എക്യുഐ) മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വടക്ക്-പടിഞ്ഞാറൻ സമതലങ്ങളിൽ മൂടൽമഞ്ഞ് നേരത്തെയെത്തിയതും പ്രദേശത്ത് ശൈത്യകാല മഴയുടെ അഭാവവും തലസ്ഥാനത്തെ വായുവിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട് പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )