
വാൽപ്പാറ അപകടം തളർത്തിയ പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകരെത്തി
- . കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പാങ്ങ് ജിഎൽപി സ്കൂളിലെത്തിയ പുതിയ അധ്യാപകർ.
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ്കൂളിനുണ്ടാക്കിയത്. ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകർ ചുമതലയേറ്റിരിക്കുകയാണ്. കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പാങ്ങ് ജിഎൽപി സ്കൂളിലെത്തിയ പുതിയ അധ്യാപകർ.

പാങ്ങ് ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകൻ കെ അഹമ്മദ് കുട്ടിക്ക് ജിഎൽപി സ്കൂളിന്റെ അധിക ചുമതല നൽകി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്കൂളിൽ ഒത്തുചേർന്ന് പുതിയ അധ്യാപകരെ സ്വീകരിച്ചു.ഏപ്രിൽ പതിനേഴിനാണ് വാൽപ്പാറയിൽ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സർക്കാർ എൽ പി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ അപകടത്തിൽപ്പെടുകയായിരുന്നു.
CATEGORIES News
TAGS MALAPPURAM
