വാൽപ്പാറ അപകടം; വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല

വാൽപ്പാറ അപകടം; വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല

  • താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്

വാൽപ്പാറ : വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ. വാഹനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്‌നാട് കേരള മോട്ടോർ വാഹന വകുപ്പുകൾ.

അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവരാണ് രക്ഷപെട്ടതെന്നും കണ്ടെത്തൽ. താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )