വില കൂട്ടി;  ‘വാക്ക് പാലിച്ച്’ സപ്ലൈക്കോ

വില കൂട്ടി; ‘വാക്ക് പാലിച്ച്’ സപ്ലൈക്കോ

  • പഞ്ചസാരയ്ക്ക് ആറും തുവരപ്പരിപ്പിന് നാലും അരിക്ക് മൂന്ന് രൂപയും കൂട്ടി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ വാക്ക് പാലിച്ചു.സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി . ഒറ്റയടിക്ക് കൂട്ടിയത് രണ്ട് മുതൽ ആറ് രൂപ വരെ. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നു.

സപ്ലൈകോയുടെ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )