
വിലങ്ങാട് ഉരുൾപൊട്ടൽ; കാൽനടയാത്രയ്ക്കായി താത്കാലിക പാലം നിർമിച്ചു
- കൂറ്റൻ പാറക്കൂട്ടങ്ങൾ നീക്കിയാണ് മരത്തടികൾകൊണ്ടുള്ള പാലം നിർമിച്ചത്
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മഞ്ഞച്ചീളിയിൽ കാൽനടയാത്രയ്ക്കായി താത്കാലിക പാലം നിർമിച്ചു. സ്ഥലത്തെ കൂറ്റൻ പാറക്കൂട്ടങ്ങൾ നീക്കിയാണ് മരത്തടികൾകൊണ്ടുള്ള പാലം നിർമിച്ചത്. മഞ്ഞക്കുന്ന് പാരിഷ്ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞദിവസം വെള്ളിയോട് സ്കൂളിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് മഞ്ഞച്ചീളി കടന്നത്. മഞ്ഞക്കുന്ന് ഭാഗത്തുള്ളവർക്ക് കാൽനടയാത്ര പോലും അസാധ്യമായ നിലയിലാണ്. ഇതേത്തുടർന്നാണ് മഞ്ഞച്ചീളിയിലെ വലിയ പാറക്കൂട്ടങ്ങൾ നീക്കി കാൽനടയാത്രയ്ക്കുള്ള പാലം നിർമിച്ചത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ സജീവമായി തുടരുന്നുണ്ട് . ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ എലിപ്പനി അടക്കമുള്ള രോഗങ്ങൾക്ക് മുൻകരുതലായി ഗുളികകൾ വി തരണം ചെയ്യുന്നുണ്ട്.
CATEGORIES News