വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

  • വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജമാൽ മദനി കൊല്ലം ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു

കാപ്പാട് :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാപ്പാട് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് കാപ്പാട് ശാദി മഹലിൽ വെച്ചു സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജമാൽ മദനി കൊല്ലം ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കുമെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.

സമൂഹത്തിൻ്റെ ഭദ്രതയും ഐക്യവും കാത്തു സൂക്ഷിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. വിസ്ഡം യുത്ത് ജില്ലാ സെക്രട്ടറി ശകീർ സലഫി ബാലുശ്ശേരി ഉദ്ബോധന പ്രസംഗം നടത്തി. എൻ ഉമ്മർ കാപ്പാട് അധ്യക്ഷത വഹിച്ചു.വിസ്ഡം സ്റ്റുഡൻറ് ജോ: സെക്രട്ടറി അമൽ ജമാൽ, മുഹമ്മദ്‌ കോയ കാപ്പാട് എന്നിവർ നേതൃത്വം നൽകി. മർവാൻ, നിയാസ്,ആസിഫ് കാപ്പാട്, നിസാർ, സഈദ്, ബഹീജ് ഉമർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )