
വീൽച്ചെയറിലിരുന്ന് സത്യപ്രതിജ്ഞ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- എൽഡിഎഫ് സ്ഥാനാർഥി സ്വപ്‌ന കന്നിയങ്കത്തിൽ തന്നെ ഉയർന്നവോട്ടും ഭൂരിപക്ഷവും നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
ചേളന്നൂർ : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത സ്വപ്‌ന തെക്കെ മൊനോപടിക്കൽ സത്യപ്രതിജ്ഞചെയ്തത് വീൽച്ചെയറിലിരുന്ന്. ഗ്രാമപ്പഞ്ചായത്ത് 23-ാം വാർഡ് പൊറോത്ത്‌താഴത്തെ എൽഡിഎഫ് സ്ഥാനാർഥി സ്വപ്‌ന കന്നിയങ്കത്തിൽ തന്നെ ഉയർന്നവോട്ടും ഭൂരിപക്ഷവും നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

നവംബർ 13-ന് ചേളന്നൂർ 9/5ൽ റോഡ് മുറിച്ചുകടക്കുന്നതിനിടയൊണ് ബൈക്കിടിച്ച് പരിക്കേൽക്കുന്നത്. വരണാധികാരി സനത്കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.വൈസ് പ്രസിഡന്റ്റായി 13-ാം വാർഡിൽനിന്നും വിജയിച്ച എൽഡിഎഫിലെ എം.കെ. രാജേന്ദ്രനെ തിരഞ്ഞെടുത്തു.
CATEGORIES News
