
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
- പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട് ബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ മാരനഹള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളുമായി വിനോദയാത്രയക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
CATEGORIES News