
വൈദ്യുതി നിരക്ക് വർധനയിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും
- യൂണിറ്റിന് പത്തു പൈസമുതൽ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുഖ്യമന്ത്രിയുമായി ഇന്നലെ വൈകിട്ട് കൂടിക്കാഴ്‌ച നടത്തി. യൂണിറ്റിന് പത്തു പൈസമുതൽ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കും. കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യം നൽകുന്നതും പരിഗണനയിൽ ഉണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.
CATEGORIES News