വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

  • വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം – നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത വൈദ്യുതി നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ, പ്രതിഷേധത്തിന് സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം – നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. യുഡിഎഫ് സർക്കാരിൻ്റെ സമീപനം തുറന്ന് കാണിക്കാൻ കരണ്ട് കട്ടിനെതിരെ കേരളത്തിലുടനീളം പ്രതീകാത്മകമായി മെഴുകുതിരി സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെയാണ് ബോർഡ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വൈകുന്നേരം 7 മണി മുതൽ രാത്രി വൈകുന്നതുവരെയുള്ള പീക്ക് അവറുകളിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )