വ്യാജ ഡോക്ട‌റുടെ ചികിത്സപ്പിഴവ് ; ആശുപത്രി അധികൃതർക്ക് എതിരെ കർശന നടപടി വേണമെന്ന് സിപിഎം

വ്യാജ ഡോക്ട‌റുടെ ചികിത്സപ്പിഴവ് ; ആശുപത്രി അധികൃതർക്ക് എതിരെ കർശന നടപടി വേണമെന്ന് സിപിഎം

  • വ്യാജ ഡോക്ട‌റെ ജോലിയിൽ നിയമിച്ച കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഫറോക്ക്: വ്യാജ ഡോക്ട‌റെ ജോലിയിൽ നിയമിച്ച കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിക്കെതിരെ കർശന നിയമ നടപടി വേണമെന്നും ചികിത്സപ്പിഴവ് കാരണം രോഗി മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്തരം ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്നും സർക്കാർ സംവിധാനങ്ങളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് ഇത്തരം സ്‌ഥാപനങ്ങളെന്നും ആശുപത്രിയിലെ നിയമനങ്ങൾ വിശദമായി പരിശോധിച്ച് ശക്തമായ നടപടിയെടുക്കണമെന്നും ഏരിയ സെക്രട്ടറി ടി. രാധാഗോപി ഉന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )