വ്യോമപാത അടച്ചു;വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്

വ്യോമപാത അടച്ചു;വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്

  • കുവൈറ്റിലെ യുഎസ് എംബസി അടച്ചു.

ടെഹ്റാൻ : യുഎസ്-ഇസ്രയേൽസഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്‌തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. രാജ്യത്തെ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. വ്യോമപാത തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി എംബസി വ്യക്തമാക്കി. നേരത്തെ സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായും സൗദി പ്രതിരോധ മന്ത്രാലയ വക്‌താവ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )