ശബരിമല; ഇന്നും വൻ ഭക്തജന തിരക്ക്, 45,875 പേർ 12 മണി വരെ ദർശനം നടത്തി

ശബരിമല; ഇന്നും വൻ ഭക്തജന തിരക്ക്, 45,875 പേർ 12 മണി വരെ ദർശനം നടത്തി

  • ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. 45,875 പേർ 12 മണി വരെ ദർശനം നടത്തി. ഒരു മണിക്കൂറിൽ 3,875 പേർ പതിനെട്ടാംപടി ചവിട്ടി. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 പേരാണ്. ദർശനത്തിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി. ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും.

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി. ഡിസംബർ 26, 27 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചത്. ഡിസംബർ 26 ന് 30,000 പേർക്കും, ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും. സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )