ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമാക്കി ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമാക്കി ദേവസ്വം ബോർഡ്

  • 70,000 പേർക്ക് വെർച്വൽ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിൻ്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്. ഈ തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

70,000 പേർക്ക് വെർച്വൽ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും.ബുക്കിംഗ് കൗണ്ടറുകൾ പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )