ശബരിമല യുവതി പ്രവേശന കേസ്; ഭരണഘടന ബെഞ്ചിന്റെ വാദം നീണ്ടേക്കും

ശബരിമല യുവതി പ്രവേശന കേസ്; ഭരണഘടന ബെഞ്ചിന്റെ വാദം നീണ്ടേക്കും

  • ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത.

ന്യൂഡൽഹി : ശബരിമലക്കേസിൽ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാൾ ഭരണഘടന ബെഞ്ചിന്റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത.

അതേസമയം ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രത്യേക വിഭാഗത്തെ വിലക്കുന്നത് ഹിന്ദുമതത്തിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് നാഗരത്ന, വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി. ശബരിമല യുവതിപ്രവേശം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വാദം ആകെ ഏട്ട് ദിവസമാണ് ഈ മാസം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )