ശബരിമല സ്വർണക്കൊള്ള കേസ്:പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസ്:പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്

  • തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തൽ വരുത്തിയതെന്ന് എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്. പിത്തള എന്നത്, തിരുത്തി ചെമ്പാക്കിയത് രേഖയിൽ വ്യക്തം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തൽ വരുത്തിയതെന്ന് എസ്ഐടി കണ്ടെത്തൽ.

മിനുട്സിൽ ഒപ്പിട്ടത് ബോർഡ് മുൻ അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും 2019ൽ ചേർന്ന യോഗത്തിന്റെ മിനുട്സിലാണ് തിരുത്തൽ വരുത്തിയത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന പിത്തളയിൽ സ്വർണം പൂശുന്ന സംഗതി എന്ന് രേഖപ്പെടുത്തിയതാണ് തിരുത്തിയത്. ഇതിലാണ് പിത്തള എന്നത് തിരുത്തിയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )