
ശബരിമല: സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല വികാരാധീനനായി ഡി മണി
- ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു
ചെന്നൈ: മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു. കേരളത്തിൽ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല.

ഒരു സാധാരണക്കാരനാണെന്നും, തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താൻ എന്നാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്
CATEGORIES News
