സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങി

സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങി

  • സർക്കാർ സ്കൂ‌ളുകൾ കേന്ദ്രീ കരിച്ച് കേരള ലളിതകല അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്‌കൂൾ സ്മാർട്ട് ആർട്ട് ഗാലറിയാണിത്

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങിയിരിയ്ക്കുകയാണ്.
കുട്ടികൾ വരക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കാരപ്പറമ്പ് ഹയർ സ്കൂളിലാണ് സ്മ‌ാർട്ട് ആർട്ട് ഗാലറി ഒരുങ്ങിയിരിയ്ക്കുന്നത് . സർക്കാർ സ്കൂ‌ളുകൾ കേന്ദ്രീ കരിച്ച് കേരള ലളിതകല അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്‌കൂൾ സ്മാർട്ട് ആർട്ട് ഗാലറിയാണിത്. കല, സാഹിത്യം, സംസ്കാ രം, രാഷ്ട്രീയം, ചരിത്രം എന്നീ മേഖലകളിൽ കുട്ടികൾക്കുള്ള അറിവും അവബോധവും ആസ്വാദന നിലവാരവും വികസിപ്പിക്കാൻ ചരിത്ര ഗാലറിയും ആർട്ട് ഗാലറിയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.സ്കൂളിന്റെ ഡൈനിങ് ഹാളിനോട് ചേർന്ന വിസിറ്റേഴ്സ് ലോഞ്ചും ഇൻഡോർ കോർട്ടിന്റെ മുന്നിലെ ലോബി സ്പെയ്സും ഉപയോ ഗപ്പെടുത്തി ഇരുനിലകളിലായി ആകർഷകമായാണ് ആർട്ട് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഫാൾസ് വാൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ-വിഡിയോ എക്സിബി റ്റ്സ് എന്നിങ്ങനെയുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ കോഴിക്കോട് എത്തിച്ചേർന്ന് ഇവിടുത്തെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ സാമൂഹിക വിഭാഗങ്ങളെകുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങൾ ചരിത്ര ഗാലറിയിൽ കാണാം. കല, സാഹിത്യം, രാഷ്ട്രീയം, സ്പോർട്‌സ് തുടങ്ങി വിവിധ തുറകളിൽ കോഴിക്കോടിൻ്റെ യശസ്സുയർത്തിയ മഹാപ്രതിഭകളുടെ പോർട്രെയ്റ്റ് ഗാലറി, ദേശത്തിന്റെ ചരിത്രം അടിസ്ഥാനമാക്കിയുള്ള മ്യൂ റൽ പെയിന്റിങ്ങുകൾ, പ്രശസ്‌ത കലാകാര ന്മാരുടെയും കുട്ടികളുടെയും പെയിന്റിങ്ങുകൾ എന്നിവയെല്ലാം സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )