
സംസ്ഥാനത്ത് കനത്ത ചൂട്
- 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കനത്ത ചൂടിൽ വലയുകയാണ് കേരളം. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ് വരെ പാലക്കാട് 40 ഡിഗ്രി വരെ കൊല്ലത്ത് 38 ഡിഗ്രി വരെ ചൂടുയരാൻ സാധ്യതയുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് പത്തനംതിട്ട കാലാവസ്ഥ വകുപ്പ് അറിയിച്ചു.
CATEGORIES News
