സംസ്ഥാനത്ത് നിശബ്ദ പ്രചാരണ ദിവസം രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് നിശബ്ദ പ്രചാരണ ദിവസം രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും നിർദേശം കർശനമായി പാലിക്കണമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നിശബ്ദ പ്രചാരണ ദിവസം രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. താര പ്രചാരകരും, പ്രമുഖ നേതാക്കളും വാർത്താ സമ്മേളനങ്ങൾ നടത്താനോ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനോ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും നിർദേശം കർശനമായി പാലിക്കണമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കൊട്ടിക്കലാശത്തിൻ്റെ ആഘോഷ-ആരവങ്ങൾ അടങ്ങി നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളും ഒഴിവാക്കണം എന്നാണ് നിർദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )