സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

  • ഏകദേശം ഒരു മാസം മുൻപാണ് ആര്യയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ (26) ആണ് ഇന്ന് രാവിലെ അന്തരിച്ചത്. ബാംഗ്ലൂരിലെ ജോലി രാജിവെച്ച് ഏകദേശം രണ്ട് മാസം മുൻപാണ് ആര്യ ആലപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത മാസം ദുബായിലേക്ക് പുതിയ ജോലിക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഏകദേശം ഒരു മാസം മുൻപാണ് ആര്യയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും (വണ്ടാനം), പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാൽ രോഗം ഗുരുതരമായതിനെ തുടർന്ന് പിന്നീട് ആര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )