സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

  • മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്.

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കവും ഊർജിതമാണ്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. ഈ മാസം ഇതുവരെ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് കെഎസ്ഇബി പറയുന്നു. ഇന്നലെ പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളായിരുന്നു ഇന്നലെ.

കേരളത്തിന് പുറത്ത് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ആയിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )