
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതീവ ഗൗരവകരമായി തുടരുന്നു ;ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
- ഈ വർഷം ഇതുവരെ 267 പേർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതീവ ഗൗരവകരമായി തുടരുന്നു. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 267 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 191 പേർക്ക് രോഗബാധയുണ്ടാവുകയും ആറ് പേർ മരണപ്പെടുകയും ചെയ്‌ത് ആശങ്ക വർദ്ധിപ്പിക്കുന്നു.നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്.

ജൂൺ മാസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്‌തതും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ്.ജൂൺ മാസത്തിലെ കണക്കുകൾ പകാരം സംസ്ഥാനത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്: മലപ്പുറം: 30 തിരുവനന്തപുരം: 18, കെകാല്ലം: 13, കണ്ണൂർ: 1, എറണാകുളം: 4,ഇടുക്കി: -, പാലക്കാട്: 3രോഗം നിയന്ത്രണാതീതമായി പടരാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. രുചിത്വമില്ലാത്ത ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്.
