
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു
- 1,24,680 രൂപയാണ് ഇന്നത്തെ പവൻ വില
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. 1,24,680 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് 15,585 രൂപയാണ് വില. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 8440 രൂപ വർധിച്ച സ്വർണവില ഇന്നലെ രാവിലെ താഴ്ന്നിരുന്നു. പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാൽ ഉച്ചയോടെ 520 രൂപ വർധിച്ചു.

യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയിൽ സ്വർണവിലയിൽ ഇനിയും വലിയ ഏറ്റക്കുറച്ചിലുകൾക്കാണ് സാധ്യത.ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 66 ഡോളർ വർധിച്ച് 5362 ഡോളർ എന്ന നിലയിലാണ്. വെള്ളിക്ക് 1.33 ശതമാനം വർധിച്ച് 89.87 ഡോളർ എന്ന നിലയിലുമാണ്.
CATEGORIES News
