സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

  • ഇന്നുണ്ടായത് ഗ്രാമിന് 40 രൂപയുടെ വർധനവാണ്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി.ഇന്നുണ്ടായത് ഗ്രാമിന് 40 രൂപയുടെ വർധനവാണ്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്. പവന് 340 രൂപയുടെ വർധന. 82,560 രൂപയായാണ് സ്വർണവില വർധിച്ചത്.

ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്. 18 ഗ്രാം സ്വർണത്തിന്റെ വില 40 രൂപ വർധിപ്പിച്ച് 8480 ആയി.സ്പോട്ട് ഗോൾഡിൻ്റെ വില 0.1 ശതമാനം ഉയർന്ന് 3,688.76 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിൻ്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,723.70 ഡോളറായി ഉയർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )