സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

  • ഒരു പവൻ സ്വർണത്തിന് ഇന്ന് 1400 രൂപയാണ് വർധിച്ചിരിക്കുന്നത്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 1400 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകിട്ടോടെ സ്വർണം പവന് 880 രൂപ കൂടിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോൾ 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വർധിച്ചിരിക്കുന്നത് 2280 രൂപയാണ്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,16,800 രൂപയായി. ഒരു ഗ്രാമിന് 14600 രൂപയും നൽകേണ്ടി വരും. അന്താരാഷ്ട്ര തലത്തിലും സ്വർണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )