സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

  • ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവൻ വില.

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1120 രൂപ ഇടിഞ്ഞ് 1,11,960 രൂപയായി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 13,995 രൂപയായി. ഇന്നലെ 1,13,080 രൂപയായിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവൻ വില. സെപ്റ്റംബർ രണ്ടിന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് ഈ മാസത്തെ ഏറ്റവുംതാഴ്ന്ന നിരക്ക്.

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നതിനെ തുടർന്ന് എണ്ണവിലയിലുണ്ടാകുന്ന വർധനവാണ് സ്വർണത്തെ പിന്നിലേക്ക് വലിക്കുന്നത്. സംഘർഷം തുടരുമ്പോൾ വില ഇനിയും ഇടിയാനാണ് സാധ്യത. ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4287 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 64.1 ഡോളർ എന്ന നിലയിലുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )