
സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കുറഞ്ഞു
- ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 66,280 രൂപയും, ഒരു ഗ്രാമിന് 8,285 രൂപയുമാണ് വില.

ഇത് ഈ മാസത്തെ താഴ്ന്ന നിരക്കാണ്. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാനത്ത് പവന് 2,000 രൂപയും, ഗ്രാമിന് 250 രൂപയും വില കുറഞ്ഞിരുന്നു.