സപ്ലൈക്കോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ

സപ്ലൈക്കോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ

  • സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൻ വിലക്കുറവിൽ ആവശ്യമായ സാധനങ്ങൾ ലഭ്യമാകുന്നതോടെ കൂടുതൽ ആളുകൾ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

ഉൾപ്രദേശങ്ങളിൽ അവശ്യസാധനങ്ങളുമായി ഇങ്ങോട്ട് സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തും. വിപണിയടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ 10 ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്.

ജില്ലാ കേന്ദ്രങ്ങൾക്ക് പുറമേ ഇക്കുറി 140 നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. 200 ഓളം ബ്രാൻഡുകൾ ഉണ്ട് സപ്ലൈകോയിൽ. പൊതുവിപണിയെ അപേക്ഷിച്ച് വൻ വിലക്കുറവിൽ ഇനി സാധനങ്ങൾ വാങ്ങാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )