രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ

രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ

  • എം.എൽ.എ സ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.രാഹുൽ മാങ്കൂട്ടത്തലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.അതേ സമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമല്ല.

കോൺഗ്രസ്സിൽ ഒറ്റപ്പെടുകയും സമ്മർദം കനക്കുകയും ചെയ്തിട്ടും പ്രതിരോധം തീർത്തും രാജി ആവശ്യം നിരസിച്ചും രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ഉറച്ചുനിന്നിരുന്നു. തന്റെ പേര് പറഞ്ഞ് ആരോപണമുന്നയിച്ച ട്രാൻസ്ട്രുമൺ അവന്തികയുടെ ചാറ്റും ഫോൺ സംഭാഷണവും പുറത്തുവിട്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതിരോധം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )