
സാംസങ് ഗാലക്സി എസ്25 സീരീസ് ഇന്ത്യയിലെത്തി
- സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകൾ എത്തിയിരിക്കുന്നത്
സാംസങ് ആരാധകർക്ക് നല്ല വാർത്തയുമായി ഗാലക്സി എസ് 25 സീരീസ് ഇന്ത്യയിലെത്തി.സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസിൽ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സാംസങിന്റെ പുതിയ മോഡൽ സ്മാർട്ട് ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകൾ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതകളാണ്.
CATEGORIES News
TAGS samsunggalaxys25