സാമൂഹികക്ഷേമത്തിന് കുറ്റ്യാടിയിൽ വകയിരുത്തിയത് അഞ്ചുകോടി

സാമൂഹികക്ഷേമത്തിന് കുറ്റ്യാടിയിൽ വകയിരുത്തിയത് അഞ്ചുകോടി

  • 27.57 കോടി വരവും 27.20 കോടി ചെലവും 37.14 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് അവതരിപ്പിച്ചു.

കുറ്റ്യാടി: ദാരിദ്ര്യനിർമാർജനത്തിന് എട്ടുകോടിയും സാമൂഹികക്ഷേമത്തിന് അഞ്ചുകോടിയും കണ്ടെത്തി കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് ബജറ്റ് . 27.57 കോടി വരവും 27.20 കോടി ചെലവും 37.14 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് അവതരിപ്പിച്ചു.

കാർഷിക മൃഗസംരക്ഷണ മേഖലയ്ക്ക് 55 ലക്ഷം, ശുചിത്വമാലിന്യ സംസ്ക രണം-48.5ലക്ഷം, ആരോഗ്യം-12 ലക്ഷം, ഭിന്നശേഷി-26.61 ലക്ഷം, ഭവനനിർമാണം- 2.25 കോടി, വനിത-ശിശു ക്ഷേമം- 40 ലക്ഷം, പട്ടികജാതി വികസനം- 12.5 ലക്ഷം, വയോജനക്ഷേമം-ആറുലക്ഷം, 

റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ-4. 35 കോടി, സ്പോർട്സ് യുവജകാര്യം-നാലുലക്ഷം, കുടിവെള്ളം, ജലസേചനം മണ്ണ് ജലസംരക്ഷണം-51 ലക്ഷം, തൊഴിൽസംരംഭം, ചെറുകിട വ്യവസായം-എട്ടു ലക്ഷം, വിദ്യാഭ്യാസം, കല സാംസ്കാരികം-5.5 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ അധ്യക്ഷയായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )