
സാമ്പത്തികപ്രതിസന്ധി; പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനം
- സ്‌പിൽ ഓവർ പദ്ധതികൾക്കായി തുക ചെലവാക്കേണ്ടിവരുന്നതുകൊണ്ടാണ് പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടിവന്നതെന്നാണ് വിശദീകരണം
കോഴിക്കോട് : സാമ്പത്തികപ്രതിസന്ധിമൂലം 2024-25 വർഷത്തേക്കുള്ള പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ തീരുമാനം. 2023-24 വർഷത്തെ സ്‌പിൽ ഓവർ പദ്ധതികൾക്കായി തുക ചെലവാക്കേണ്ടിവരുന്നതുകൊണ്ടാണ് പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടിവന്നതെന്നാണ് വിശദീകരണം.
സ്‌പിൽ ഓവർ പദ്ധതികൾക്കായി സർക്കാർ ഇത്തവണ ഫണ്ട് അനുവദിക്കാത്തതിനാലാണ് പദ്ധതികൾ കുറച്ച് ആ തുക സ്പിൽഓവർ പദ്ധതികൾക്കായി മാറ്റുന്നത്. 35 കോടി രൂപയാണ് സ്‌പിൽ ഓവർ പദ്ധതികൾക്കായി വേണ്ടിവരുന്ന തുക. എന്നാൽ, സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിമൂലമാണ് ജില്ലാപഞ്ചായത്തിന് ഫണ്ട് നൽകാൻ കഴിയാത്തതെന്നും അതിനാലാണ് പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടിവന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
CATEGORIES News