
സൂപ്പർലീഗ് കേരളയുടെ കോഴിക്കോട്ട് നടക്കുന്ന ആദ്യമത്സരം നാളെ
- കാലിക്കറ്റ് എഫ്സിയുടെ അഞ്ച് ഹോം മാച്ചുകളടക്കം 11 മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുക
കോഴിക്കോട് : സൂപ്പർലീഗ് കേരളയുടെ കോഴിക്കോട്ട് നടക്കുന്ന ആദ്യ മത്സരം നാളെ വൈകീട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടും. മത്സരം കാണുന്നതിനായുള്ള ടിക്കറ്റിൻ്റെ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു. പേടിഎം ഇൻസൈഡർ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

സൂപ്പർലീഗ് കേരളയിൽ ഏറ്റവുമധികം മത്സരങ്ങൾക്ക് വേദിയാകുന്നത് കോഴിക്കോടാണ്. കാലിക്കറ്റ് എഫ്സിയുടെ അഞ്ച് ഹോംമാച്ചുകളടക്കം 11 മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുക. മത്സരത്തിന് മുന്നോടിയായി പുൽമൈതാനവും ഫ്ലഡ് ലൈറ്റുമടക്കം ഒട്ടേറെ നവീകരണങ്ങളാണ് സ്റ്റേഡിയത്തിൽ നടന്നത്.
CATEGORIES News