സൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം  12 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പൊള്ളലേറ്റു

സൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം 12 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പൊള്ളലേറ്റു

  • സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഇന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്ത‌ത്. കണ്ണൂരിലും പാലക്കാടും രണ്ടുപേർക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. വെൽഡിങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് മടങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )