സ്‌കൂൾ കായികമേള ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ്

സ്‌കൂൾ കായികമേള ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ്

  • ഈ വർഷത്തെ സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും

തിരുവനന്തപുരം: വലിയ പരിഷ്കാരങ്ങളുമായി സ്‌കൂൾ കായികമേള ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്നപേരിൽ നാലു വർഷത്തിൽ ഒരിക്കൽ വിപുലമായ പരിപാടിയായി നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർഷവും കായികമേള നടക്കും. സ്കൂൾ ഒളിമ്പിക്സ് നാല് വർഷത്തിൽ ഒരിക്കൽ മാത്രം. കായിക മേളയും ഒളിമ്പികസും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിൻ്റെ പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )