
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കുക; കെ.പി.പിഎ.
- ഡോക്ടർമാർ, നേഴ്സ് ,ഫാർമസിസ്റ്റ് തുടങ്ങി ആരോഗ്യ പ്രവവർത്തകർ, വിദേശത്തേയ്ക് തുടർ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾ, ഗൾഫിൽ ജോലി തേടി പോകുന്നവർക്കും നിർബന്ധമായും എടുത്തിരിക്കേണ്ട വാക്സിനാണ് ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ്-ബി (hepatitis b) അഥവാ ബി വിഭാഗം കരൾ വീക്ക രോഗത്തെ തടയാനുള്ള വാക്സിന് രാജ്യമാകെ ക്ഷാമമനുഭവപ്പെടുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഡോക്ടർമാർ, നേഴ്സ് ,ഫാർമസിസ്റ്റ് തുടങ്ങി ആരോഗ്യ പ്രവവർത്തകർ, വിദേശത്തേയ്ക് തുടർ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾ, ഗൾഫിൽ ജോലി തേടി പോകുന്നവർക്കും നിർബന്ധമായും എടുത്തിരിക്കേണ്ട വാക്സിനാണ് ഹെപ്പറ്റൈറ്റിസ് ബി. മാത്രമല്ല പ്രസവാനന്തരം കരൾ/ മഞ്ഞപ്പിത്ത രോഗ പ്രതിരോധത്തിനുതകുന്ന പ്രസ്തുത വാക്സിൻ നവജാതശിശുകൾക്ക് 24 മണിക്കൂറിനകം നൽകേണ്ടതുകൊണ്ടു തന്നെ അതീവ ഗൗരവമായ ആരോഗ്യപ്രശ്നമായി കണ്ടുകൊണ്ട് അടിയന്തരമായി വാക്സിൻ ക്ഷാമത്തിന് പരിഹാരം വേണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം. യോഹന്നാൻ കുട്ടി ആദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സിക്രട്ടറി സി. ബാലകൃഷ്ണൻ മലപ്പുറം സ്വാഗതവും ട്രഷറർ കെ.ടി.വി. രവീന്ദ്രൻ കാസറക്കോട് നന്ദിയും പറഞ്ഞ യോഗത്തിൽ
ഒ.സി. നവീൻ ചന്ദ് , ടി.സതീശൻ, ഷിജി ജേക്കബ്, പി ജെ. അൻസാരി കൊല്ലം, എ.അജിത് കുമാർ ആലപ്പുഴ എന്നിവർ സംസാരിച്ചു.