ഹോർമുസ് കടലിടുക്ക് : രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്ക് : രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

  • ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നീ കപ്പലുകൾക്കാണ് ഇന്നലെ അനുവാദം ലഭിച്ചത്

ദില്ലി : ഹോർമുസ് കടലിടുക്ക് കടന്നുപോകുന്നതിന് രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി ലഭിച്ചു. ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നീ കപ്പലുകൾക്കാണ് ഇന്നലെ അനുവാദം ലഭിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പലുകൾ. നിലവിൽ 18 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ തുടരുന്നത്.

ഇതിൽ നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും ഒരു എൽഎൻജി ടാങ്കറും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകൾ കടലിടുക്കിലൂടെ കടന്നുപോയിരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )