
അഡ്വ: കെ പ്രവീൺ കുമാറിനെ വിജയിപ്പിക്കുക- യുഡിടിഎഫ്
- കർണ്ണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മിനിമം വേജസ് ബോർഡ് ചെയർമാനുമായ ടി എം ഷാഹിദ് തെക്കിൽ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ കെ പ്രവീൺകുമാറിനെ വിജയിക്കാൻ യു ഡിടിഎഫ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കർണ്ണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മിനിമം വേജസ് ബോർഡ് ചെയർമാനുമായ ടി എം ഷാഹിദ് തെക്കിൽ ഉദ്ഘാടനം ചെയ്തു.
പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ യു ഡി ടി എഫ് നിയോജകമണ്ഡലം ചെയർമാൻ ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി ഇ.ടി പി ഇബ്രാഹിം മുഖ്യാതിഥിയായി ,മനോജ് എൻ എം , വി കെ അബ്ദുറഹിമാൻ, അനിൽകുമാർ കെ, ഇ കെ ശീതൾരാജ്,, വി കെ സി ഷുക്കൂർ, പി രാഘവൻ, അനിൽകുമാർ പള്ളിക്കര, വി വി എം ബിജിഷ , റഷീദ് പുളിയഞ്ചേരി, കെ കെ ദാസ്ക്കരൻ, കെ പി രാജൻ. ടി ടി സോമൻ യു കെ പി റഷീദ് എന്നിവർ സംസാരിച്ചു.
CATEGORIES News
