
അനുമോദന സായാഹ്നം സംഘടിപ്പിച്ചു
- പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ്: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ബാലവേദി അനുമോദന സായാഹ്നം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇ.കെ ബാലൻ അധ്യക്ഷത വഹിച്ചു.

വിവിധ സ്കോളർഷിപ്പ് നേടിയ വർണ്ണക്കൂടാരം ക്യാമ്പ് അംഗളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. രാഖേഷ് പുല്ലാട്ട്, പി. സരസ്വതി, എ.സുരേഷ് എന്നിവർ സംസാരിച്ചു.
CATEGORIES News