
അപകടക്കെണിയായി കനോലി കനാലിൻ്റെ കൈവരികൾ
- കാൽ തെറ്റിയാൽ കനാലിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണ്
കോഴിക്കോട്: അപകടക്കെണിയായി കനോലി കനാലിൻ്റെ കൈവരികൾ. എരഞ്ഞിപ്പാലം -കാരപ്പറമ്പ്-സരോവരം റോഡിൽ കനാലിന്റെ കൈവരികൾക്ക് ഉയരമില്ലാത്തതും എരഞ്ഞിക്കൽ മുതൽ മൂര്യാട് വരെ വിവിധയിടങ്ങളിൽ മതിൽ ഇടിയുന്നതുമാണ് അപകടാവസ്ഥക്കിടയാക്കുന്നത്. പൊതുമരാമത്ത് റോഡ് നവീകരിച്ച് ഉയർത്തിയപ്പോൾ ഇറിഗേഷൻ കെട്ടിയ കനാലിൻ്റെ മതിൽ ഉയർത്തി കെട്ടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
മുട്ടുകാൽ വരെ മാത്രമാണ് പലയിടത്തും ഉയരം. കാൽ തെറ്റിയാൽ കനാലിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണ്. കനാലിനോട് ചേർന്ന കരിങ്കൽ മതിൽ ഇടിയുന്നതിനും കാരണമാകുന്നു.
ഇറി ഗേഷൻ വകുപ്പിനാണ് കനാലിന്റെ സംരക്ഷണ ചുമതലയെങ്കിലും അവർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
CATEGORIES News