അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം; എണ്ണവില കുതിക്കുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം; എണ്ണവില കുതിക്കുന്നു

  • പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ആഗോള എണ്ണവില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ഇന്ത്യൻ ഓഹരി വിപണിയുൾപ്പെടെ പ്രധാന വിപണികളിൽ കനത്ത ഇടിവും രേഖപ്പെടുത്തി.

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയിലും പ്രകടമാകുന്നു. പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ആഗോള എണ്ണവില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ഇന്ത്യൻ ഓഹരി വിപണിയുൾപ്പെടെ പ്രധാന വിപണികളിൽ കനത്ത ഇടിവും രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ കൂടുതൽ സമ്മർദത്തിലാക്കുന്നത്.

ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.77 ശതമാനം ഉയർന്ന് ബാരലിന് 90 ഡോളറിന് മുകളിലെത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസിൽ പ്രതിസന്ധി രൂക്ഷമായാൽ ആഗോള ഊർജവിതരണത്തെയും വിലക്കയറ്റത്തെയും അത് നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )