
അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
- ചർച്ചകൾ തുടർന്നും ആകാമെന്നും പക്ഷെ കാര്യമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവ ആയുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം ഉപയോഗിച്ചേനെ എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടർന്നും ആകാമെന്നും പക്ഷെ കാര്യമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കപ്പലുകളാക്രമിച്ചതിന് തിരിച്ചടിയായി ഇറാന്റെ 80 കേന്ദ്രങ്ങളിൽ അമേരിക്കയും അമേരിക്കയുടെ ബഹറൈനിലെയും കുവൈത്തിലെയും 85 കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഹോർമൂസിലെ കപ്പലാക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി ഇത്തവണ കനക്കുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അഞ്ച് മടങ്ങ് ശക്തിയിൽ ബന്ദർ അബ്ബാസ് ഉൾപ്പടെ 80 കേന്ദ്രങ്ങളിൽ അമേരിക്ക തിരിച്ചടി നടത്തി.
د
CATEGORIES News
