‘അമ്മയിൽ ‘ശ്വേത മേനോന് പിന്നാലെ ഭരണ സമിതി ഒന്നാകെ രാജി വച്ചു

‘അമ്മയിൽ ‘ശ്വേത മേനോന് പിന്നാലെ ഭരണ സമിതി ഒന്നാകെ രാജി വച്ചു

  • വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകളെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട കടുത്ത തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി ഭരണസമിതിയിലെ 17 അം ഗങ്ങളും രാജിവെച്ചു

കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകളെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട കടുത്ത തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി ഭരണസമിതിയിലെ 17 അം ഗങ്ങളും രാജിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷികറിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ചായിരുന്നു പ്രധാന തർക്കം. റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും കണക്കുകളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നുമാരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേ നിലപാടാണ് രഞ്ജി പണിക്കരും സ്വീകരിച്ചത്.

തർക്കം രൂക്ഷമായതോടെ വിഷയം വിശദമായി പരിശോധിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേത മേനോൻ നിർദേശിച്ചു. എന്നാൽ ചർച്ചകൾക്ക് പരിഹാരമാകാതെ സംഘർഷം തുടരുന്നതിനിടെയാണ് അവർ വേദിയിൽ കയറി രാജി പ്രഖ്യാപിച്ചത്. തനിക്ക് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെ ന്നും, എന്നാൽ തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്നും അവർ കടുത്ത അമർഷത്തോടെ പറഞ്ഞു. തുടർന്ന് വേദി വിട്ടിറങ്ങിയ ശ്വേതയെ തിരികെഅനുനയിപ്പിക്കാൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )