
അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
- തിരക്ക് പരിഗണിച്ചാണ് പുതിയ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്
തിരുവനന്തപുരം :അവവധിക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ:
.ഏപ്രിൽ 11 മുതൽ മെയ് 5 വരെയുള്ള വെള്ളിയാഴ്ചകളിൽ താംബരം-തിരുവനന്തപുരം നോർത്ത് എക്സ‌്പ്രസ് (06035) സർവീസ് നടത്തും. ട്രെയിൻ സമയം പിന്നീട് പ്രഖ്യാപിക്കും.
.ഏപ്രിൽ 13 മുതൽ മെയ് 4 വരെയുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം നോർത്ത്- താംബരം എക്‌സ്പ്രസ് (06036). സമയം പിന്നീട് പ്രഖ്യാപിക്കും

.മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്‌സ്പ്രസ് (06041) ഏപ്രിൽ 12 മുതൽ മെയ് 3 വരെയുള്ള ശനിയാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6.39ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും.കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.

. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ സ്പെഷ്യൽ എക്‌സ്പ്രസ് (06042) ഏപ്രിൽ 13 മുതൽ മെയ് 4 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.