ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം

ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം

  • അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റേതാണ് ബാനർ. സ്ഥലത്ത് മുൻമന്ത്രി വി ശിവൻകുട്ടിയാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

പൊതിച്ചോറ് വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാടിൽ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.ഇതോടെ മന്ത്രി പ്ലേറ്റ് അങ്ങ് മാറ്റിയിരുന്നു. ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വച്ച് പ്രവൃത്തി തടസപ്പെടുത്തിയതിനെ ആണ് താൻ എതിർത്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനടക്കം തുടങ്ങന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിലും ജില്ലയിലും നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാമർശത്തിൽ ഇടതു സംഘടനകളുടെ പ്രതിഷേധവും ജനരോക്ഷവും ആളിക്കത്തിയതോടെ ആണ് ആരോഗ്യമന്ത്രി നിലപാട് മാറ്റിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )