
ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ
- സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലല്ലോ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് അൻവർ പ്രതികരിച്ചത്.
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലല്ലോ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് അൻവർ പ്രതികരിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ചാണ് പി.വി. അൻവർ നിലമ്പൂർ സ്വന്തമാക്കിയത്. 1980 മതൽ 2016 വരെ ആര്യാടൻ മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോൺഗ്രസിൻ്റെ കൈയിൽനിന്നും എൽഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ച അൻവർ, ഇനിയും അവിടെ ആര്യാടൻ കുത്തക തിരിച്ചുവരുമോ എന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. ആര്യാടൻ ഷൗക്കത്തിന് പകരം വി.എസ്. ജോയിയുടെ പേര് നിർദേശിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി.