എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി

  • ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ.

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്‌. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ. ലീഗ് നേതാക്കപറയുന്നത് സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ്.

ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും എന്നും വെള്ളാപ്പള്ളി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )