
എറണാകുളം ചേരാനല്ലൂരിൽപതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടികൾ ശക്തമാക്കി അന്വേഷണസംഘം
- കേസിന്റെ ഭാഗമായി പതിനേഴുകാരന്റെ പിതാവും അപകടമുണ്ടാക്കിയ കാറിന്റെ ആർസി ഉടമയുമായ അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസിനെ അന്വേഷണസംഘം ചോദ്യം ചെയ്തു.
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടികൾ ശക്തമാക്കി അന്വേഷണസംഘം. കേസിന്റെ ഭാഗമായി പതിനേഴുകാരന്റെ പിതാവും അപകടമുണ്ടാക്കിയ കാറിന്റെ ആർസി ഉടമയുമായ അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവർ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് സംഘം വിവരങ്ങൾ ശേഖരിച്ചത്.

മകൻ വാഹനമോടിച്ചത് തന്റെ അറിവോ സമ്മതത്തോടെയോ അല്ലെന്നാണ് റെനോ ഫ്രാൻസിസ് ചോദ്യം ചെയ്യലിൽ ആവർത്തിച്ച് വ്യക്തമാക്കിയത്.കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി എഡിജിപി പി.വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് എഡിജിപിയുടെ സന്ദർശനം.
CATEGORIES News
TAGS kochi
