
ഏകാധിപത്യ ശൈലി ജനവിരുദ്ധം.രാമചന്ദ്രൻ കടന്നപ്പളളി
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണമുന്നണിയിലെ തർക്കങ്ങളും,അഭിപ്രായവ്യത്യാസങ്ങളും പറഞ്ഞൊതുക്കാൻ കേബിനറ്റ് പദവികൾ സൃഷ്ടിച്ച് ഘടകകക്ഷികളെ അവരോധിച്ച് പൊതുഖജനാവ് കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുളള മൺമറിഞ്ഞ ദേശീയ നേതാക്കളുടെ സ്മരണയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വവും സ്വാതന്ത്യസമര സേനാനികളും എന്ന വിഷയമവതരിപ്പിച്ച് അജിത് കൊളാടി സംസാരിച്ചു. സി.എസ് പി പാർലമെന്റ് ബോർഡ് ചെയർമാൻ എ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സുധാകരൻ ,ഒ.രാജൻ,എം.പി.സൂര്യനാരായണൻ,അനിത കന്നത്ത് , സുരേഷ് ബാബു ആലംകോട് ,സി. പി.ഹമീദ്, കെ.ടി.എം കോയ , സി.രമേശൻ എന്നിവർ പ്രസംഗിച്ചു.
